പന്ത്രണ്ടായിരം നർത്തകർ ഒരു വേദിയിൽ; ഭരതനാട്യത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി ” മൃദംഗ നാദം”

Written by Taniniram1

Published on:

കൊച്ചി: പന്ത്രണ്ടായിരം ഭരതനാട്യ നർത്തകരെ അണിനിരത്തി ഗിന്നസ് വേൾഡ് റെക്കോർഡിന് ഒരുങ്ങി കൊച്ചി. കലാരംഗത്തെ പ്രമുഖ മാഗസിൻ ഗ്രൂപ്പായ മൃദംഗ വിഷനും നാദം ഓർഗനൈസേഷൻ ചേർന്നാണ് “മൃദംഗനാദം” എന്ന പേരിൽ അപൂർവമായ ഗിന്നസ് റെക്കോർഡിന് അരങ്ങൊരുക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ വെച്ച് നടന്നു. മെയ് മാസത്തിൽ കൊച്ചിയിൽ വച്ചാകും ഗിന്നസ് ശ്രമമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിലെ പ്രഗൽഭരും പ്രശസ്തരുമായ നൃത്ത അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന മെഗാ ഈവന്റിനാകും ആകും കൊച്ചി സാക്ഷ്യം വഹിക്കുകയെ ന്ന് മൃദംഗവിഷൻ മാനേജിങ് ഡയറക്ടർ നിഘോഷ് കുമാർ അറിയിച്ചു. ഏഴു വയസ്സ് മുതലുള്ള ഏതൊരു നർത്തകർക്കും ലിംഗ ഭേദമന്യേ പരിപാടിയിൽ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.പരിപാടിയിൽ പങ്കെടുക്കാൻ നൃത്ത അധ്യാപകർ മുഖേന www.mridanganaadam.in എന്ന വെബ്സൈറ്റ് വഴിയാണ് രെജിസ്ട്രേഷൻ നടത്തേണ്ടത്.

See also  വേറിട്ട അനുഭവമായി കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും സംഗീതം

Related News

Related News

Leave a Comment