ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രതിഷേധ സദസ്സ് നടത്തി

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തിലെ ഗതാഗത കുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ് നടത്തി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നടക്കാനിരിക്കെ നഗരം ഗതാഗത കുരുക്ക് മൂലം സ്തംഭനാവസ്ഥയിൽ ആകും. പല പ്രാവശ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. നാഷണൽ ഹൈവേ റോഡ് നിർമ്മിക്കുമ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ അനുബന്ധ റോഡ് ഉണ്ടാക്കിയതിന് ശേഷമേ പണി തുടങ്ങാവൂ എന്നിരിക്കെ അതൊന്നും പാലിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി അധികൃതർ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിഷേധ യോഗം കുറ്റപ്പെടുത്തി. യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.എം നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. മേത്തല മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എം. ജോണി . കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.പി.സുനിൽകുമാർ , കെ.വി ബാലചന്ദ്രൻ ,കെ.എച്ച് വിശ്വനാഥൻ,ഡിൽഷൻ കൊട്ടെക്കാട്, നേതാക്കളായ പി.വി. രമണൻ ,സുജ ജോയ് , ഇ എ അബ്ദുൾ കരീം, പി.എൻ മോഹനൻ ,സനിൽ സത്യൻ, ജോഷി ചക്കാമാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Leave a Comment