പുല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മാണം ആരംഭിച്ചു

Written by Taniniram1

Published on:

പുല്ലൂര്‍ – പൊതുമ്പ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലളിത ബാലൻ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൈപ്പ് മുരിയാട് പഞ്ചയാത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളിക്ക് കൈമാറി നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
മുരിയാട് കായലില്‍ നിന്നും മൂരിക്കോള്‍ വഴി പുല്ലൂര്‍ പൊതുമ്പ്ചിറയിലേക്ക് നേരിട്ട് വെള്ളം എത്തിക്കുക വഴി പൊതുമ്പ്ചിറയുടെ ജല വിതാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പുല്ലൂര്‍ പ്രദേശത്തും ഊരകം ദേശത്തും ശുദ്ധജലത്തിനും കൃഷിക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ ഗ്രൗണ്ട് വാട്ടര്‍ നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് ഘട്ടമായാണ് പദ്ധതി പൂര്‍ത്തീകരിക്കുക.

പഞ്ചായത്ത് അംഗം നിഖിത അനൂപ്‌ അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോസ് ചുങ്കന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി, സെന്റ്‌ സേവിയേഴ്സ് ഐ ടി സി പ്രിന്‍സിപ്പാള്‍ ഫാദര്‍. യേശുദാസ് കൊടകരക്കാരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയന്‍, പാടശേഖര സമിതി ഭാരവാഹികളായ ആന്റണി ടി ഡി, വിത്സണ്‍ ആലപ്പാടന്‍, ചാര്‍ളി കുന്നത്ത്പറമ്പില്‍, പഞ്ചായത്ത് അംഗങ്ങളായ എ എസ് സുനില്‍ കുമാര്‍, മനീഷ മനീഷ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ സി ഗംഗാദരന്‍, കൃഷി അസിസ്റ്റന്റ്‌ നിതിന്‍ രാജ്,പഞ്ചായത്ത് അംഗം മണി സജയന്‍, അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ സിമി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

See also  മേയർ മിണ്ടിയാൽ അഹങ്കാരി, മിണ്ടിയില്ലെങ്കിൽ റബ്ബർസ്റ്റാമ്പ്….

Related News

Related News

Leave a Comment