തിരുവനന്തപുരം : കെ എസ് ആർ ടി സി കെ-സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിലാണ്. ആകെ 600 ഒഴിവുകളുണ്ട്. അപേക്ഷ www. cmd.kerala.gov.in അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടുത്തണം.
ജനുവരി 26-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഡ്രൈവർ കം കണ്ടക്ടർ ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ (അധികസമയ അലവൻസ്-130).ഹെവിഡ്രൈവിങ് ലൈസൻസ്, തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിൽനിന്ന് കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. പത്താംക്ലാസ് വിജയം, മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തെ ഡ്രൈവിങ് പരിചയം. പ്രായം: 24-55. എന്നിവയാണ് യോഗ്യത വനിതാ ഡ്രൈവർ കം കണ്ടക്ടർ, ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ (അധികസമയ അലവൻസ്-130), പത്താംക്ലാസ് പാസായിരിക്കണം/തത്തുല്യം, തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർവാഹന വകുപ്പിൽനിന്ന് കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം എന്നതാണ് യോഗ്യത. ട്രെയിനിങ് പൂർത്തിയായവർ നിർബന്ധമായും കെ.എസ്.ആർ.ടി.സി.സ്വിഫ്റ്റിൽ ഒരുവർഷം സേവനം അനുഷ്ഠിക്കണം. അല്ലാത്തപക്ഷം സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ നൽകില്ല.തെരഞ്ഞെടുക്കപ്പെടുന്നവർപത്തുദിവസത്തിനുള്ളിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കെഎസ്ആർടിസി കെ-സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

- Advertisement -
- Advertisement -