VEO മാർ ഓഫീസുകളിൽ എത്തുന്നത് തോന്നുംപടി.

Written by Taniniram Desk

Published on:

ഗ്രാമവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമസേവകർ ഓഫീസുകളിൽ എത്തുന്നത് തോന്നുംപടി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്ന VEO മാർ കൃത്യനിഷ്ഠ പാലിക്കാറില്ലെന്ന് ആക്ഷേപം. രാവിലെ ഓഫീസ് സമയം 10 മണി എന്നിരിക്കെ ഒട്ടുമിക്ക VEO മാരും ഓഫീസുകളിൽ എത്തുന്നത് 11.30 നു ശേഷമായിരിക്കും. മാത്രമല്ല, ഉച്ചയ്ക്ക് ശേഷം ഫീൽഡ് വർക്ക് അല്ലെങ്കിൽ മീറ്റിംഗ് എന്നൊക്കെ പറഞ്ഞു സ്ഥലം വിടാറാണ് പതിവ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പഞ്ചിങ് സിസ്റ്റം ഏർപെടുത്താത്തതിനാൽ കാര്യങ്ങൾ എല്ലാം തോന്നുംപടിയാണ് മുന്നോട്ടു പോകുന്നത്. ജനക്ഷേമം മുൻനിർത്തി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് ഗുണഭോക്താക്കൾക്കു എത്തി ചേരുന്നത്.
അതെ സമയം, ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ കൃത്യസമയത്തു ഗുണഭോക്താക്കളിൽ എത്തിചേരാറില്ല. പലപ്പോഴും വയോധികർക്കും, സ്ത്രീകൾക്കും VEO മാരെ ഒന്ന് കാണണമെങ്കിൽ മണിക്കൂറുകളോളം പുറത്തു കാത്തു നിൽക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. അതുപോലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ തലങ്ങും വിലങ്ങും ഇട്ടു നടത്തിക്കുന്നു. ഇത്തരത്തിൽ ജനങ്ങൾക്ക് മുകളിൽ കുതിര കയറുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരേണ്ടതാണ്. അതല്ലെങ്കിൽ ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം..
(തുടരും)

Related News

Related News

Leave a Comment