ക്ഷേത്രത്തിലും റെയിൽവേ സ്റ്റേഷനിലും മോഷണം

Written by Taniniram1

Published on:

വടക്കാഞ്ചേരി : മുള്ളൂർക്കര തിരുവാണിക്കാവ് ക്ഷേത്രത്തിലും റെയിൽവേ സ്റ്റേഷനിലും കവർച്ച. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിൽ ശ്രീകോവിലിനുമുൻപിൽ സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. ക്ഷേത്രസമിതി ട്രസ്റ്റ് പുറത്തെ ഭണ്ഡാരവും കവർന്നിട്ടുണ്ട്.
പുലർച്ചെ 1.30-ന് കള്ളിഷർട്ടും മുണ്ടും ധരിച്ച മോഷ്ടാവ് ചുറ്റമ്പലത്തിന്റെ ഓടുപൊളിച്ച് ഉള്ളിൽ കടക്കുന്നതായി സി. സി.ടി.വി. ദൃശ്യത്തിലുണ്ട്.
മുള്ളൂർക്കര റെയിൽവേ സ്റ്റേഷന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അവിടെയുണ്ടായിരുന്ന തുക എടുത്തിട്ടുണ്ട്. ഏജൻസി സ്റ്റേഷനാണ് ഇത്. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment