ഈസ്റ്റ് ഉപജില്ല കായികമേളയിൽ പീച്ചി ഗവ. എൽ. പി സ്കൂളിന് ഓവറോൾ വിന്നേഴ്സ് ട്രോഫി

Written by Taniniram1

Published on:

പീച്ചി: ഈസ്റ്റ് ഉപജില്ലാ കായിക മേളയിൽ പീച്ചി ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി. കിഡീസ് വിഭാഗത്തിൽ ഓവറോൾ വിന്നേഴ്സ‌സ് ട്രോഫിയും എൽ.പി മിനി ബോയ്‌സ്‌ വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്‌സ് ട്രോഫിയും പീച്ചി ഗവ. എൽ.പി സ്കൂളിനാണ്. കിഡീസ് വിഭാഗം 50,100 മീറ്റർ ഓട്ടത്തിൽ കെ.എസ് സഞ്ജന ഒന്നാം സ്ഥാനം നേടി. കെ.എം അവന്തിക, എ.ബി അയന, വി രതി, കെ.എസ്‌ സഞ്ജന
എന്നിവരടങ്ങിയ സംഘത്തിനാണ് 100×400 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം. മിനി ബോയ്‌സ് വിഭാഗത്തിലെ സ്റ്റാൻഡിംഗ് ബ്രോഡ്‌ജംപിൽ കെ.എം
ഇഷാൻ മാധവ് ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനവും നേടി. കിഡീസ് ബോയ്‌സ് വിഭാഗത്തിൽ 50 മീറ്റർ ഓട്ടത്തിൽ അബ്ദിയേൽ ജോഷ്വ ആന്റണിക്കാണ് രണ്ടാം സ്ഥാനം.

Leave a Comment