കൊച്ചി: മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദ് ചെയ്തു. എംഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
രണ്ടാഴ്ചക്കകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിർദേശിച്ചു. ഒരാഴ്ചക്കകം സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.