തിരുവാഭരണഘോഷയാത്ര: മദ്യനിരോധനം ഏര്‍പ്പെടുത്തി

Written by Taniniram Desk

Published on:

ശബരിമല മകരവിളക്കിനോടനുബന്ധിച്ച് തിരുവാഭരണഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.
നാളെ (ജനുവരി 13ന്) ഉച്ചയ്ക്ക് ഒന്നിന് പന്തളം ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര 15 ന് വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരും.തിരുവാഭരണഘോഷയാത്ര കടന്നു പോകുന്ന വില്ലേജുകളില്‍ അവ എത്തിച്ചേരുന്നതിന് ആറ് മണിക്കൂര്‍ മുന്‍പും കടന്നുപോയതിന് നാലു മണിക്കൂറിനു ശേഷവും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.

സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന വില്ലേജ് പരിധി,തീയതി, സമയം, എന്ന ക്രമത്തില്‍

പന്തളം,കുളനട – ജനുവരി 13 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെ  
കിടങ്ങന്നൂര്‍ – 13ന് രാവിലെ 10 മുതല്‍ വൈകിട്ട് എട്ട് വരെ
ആറന്മുള, മല്ലപ്പുഴശ്ശേരി – 13ന് രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെ
കോഴഞ്ചേരി -13ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി 11 വരെ
ചെറുകോല്‍, അയിരൂര്‍ -13 ന് ഉച്ചയ്ക്ക് 2.30 മുതല്‍ 14ന് രാവിലെ ഏഴ് വരെ .
റാന്നി -14ന് വെളുപ്പിന് 12.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ  
വടശ്ശേരിക്കര -14ന് വെളുപ്പിന് 1.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ  
റാന്നി പെരുനാട് -14ന് രാവിലെ ആറ് മുതല്‍ 15ന് രാത്രി 10 വരെയും 21ന് രാത്രി 12 മുതല്‍ 23ന് രാവിലെ ആറു വരെ 

See also  സംരംഭകര്‍ക്കായി ഇന്‍ക്യുബേഷന്‍ പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

Related News

Related News

Leave a Comment