എന്റെ ബൂത്ത് എൻ്റെ അഭിമാനം: ബിജെപിയുടെ ബൂത്ത്‌തല പ്രവർത്തനങ്ങൾക്ക് തുടക്കം

Written by Taniniram1

Published on:

പീച്ചി : ബൂത്ത് തലത്തിൽ സ്വച്ഛഭാരത് പദ്ധതിയുമായി ബിജെപി. എന്റെ ബൂത്ത്‌ എന്റെ അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി പീച്ചി ഏരിയ ബൂത്ത്‌തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 41-ാം ഡിവിഷനിൽ ബൂത്ത് പ്രസിഡന്റ് രാധീഷിന്റെ അധ്യക്ഷതയിൽ പള്ളിക്കണ്ടം ഭാഗത്തുനിന്നും പ്രവർത്തനങ്ങൾക്ക് തുടക്കമായി. പീച്ചി റോഡ് അവസാനിക്കുന്ന 34-ാം ബൂത്തിൽ പ്രസിഡന്റ് സുനിലിന്റെ അധ്യക്ഷതയിൽ പ്രവർത്തനങ്ങൾ നടത്തി. പ്രാദേശിക ഉത്സവമായ ചെമ്പൂത്ര മകരചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് കൂടിയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് ബിജെപി തുടക്കം കുറിച്ചത്. തുടർന്നുള്ള നാളുകളിൽ എല്ലാം ബൂത്തുകളിലേക്കും ഈ പ്രവർത്തനം എത്തിക്കും എന്ന് ബിജെപി പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ പറഞ്ഞു.

Leave a Comment