15 ലക്ഷം മോഷണം: പ്രതിയെ അറസ്റ്റ് ചെയ്തു

Written by Taniniram1

Updated on:

കുന്നംകുളം: കുന്നംകുളം മത്സ്യ മാർക്കറ്റിൽ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മത്സ്യ മാർക്കറ്റിലെ സംയുക്ത യൂണിയൻ തൊഴിലാളി ഓഫീസിൽ നിന്നാണ് 15 ലക്ഷം രൂപ മോഷണം നടത്തിയത്. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വെള്ളറക്കാട് കൈകുളങ്ങര വീട്ടിൽ 42 വയസ്സുള്ള നൂറുദ്ദീനാണ് അറസ്റ്റിലായത്.

ഡിസംബർ 31 ഞായറാഴ്ച പുലർച്ചെ 1 മണിയോടെയാണ് മോഷണം നടന്നത്. അന്നേ ദിവസം രാത്രി 7 മണിയോടെ യൂണിയൻ തൊഴിലാളികൾ എത്തിനോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഞായറാഴ്ച മാർക്കറ്റ് അവധിയായതിനാൽ മാർക്കറ്റിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.

യൂണിയൻ ഓഫീസിനുള്ളിൽ സ്ഥാപിച്ച ക്യാമറ കവറും തുണിയും ഉപയോ​ഗിച്ച് മറച്ച മോഷ്ടാവ് സ്ഥാപനത്തിനു മുമ്പിലെ സിസിടിവി ക്യാമറ തല്ലി തകർത്തു. സ്ഥാപനത്തിൻ്റെ ഷട്ടറിൻ്റെ പൂട്ടി തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്.

Leave a Comment