Saturday, April 5, 2025

രാത്രി ബസിറങ്ങി നടക്കുന്നതിനിടെ പീഡിപ്പിക്കാൻ ശ്രമം

Must read

- Advertisement -

കോഴിക്കോട് : ജോലി കഴിഞ്ഞ് രാത്രി ബസിറങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന യുവതിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. ബലപ്രയോഗത്തിനിടെ യുവതിക്കു കയ്യിനും കാലിനും പരുക്കേറ്റു. അതുവഴി വന്ന വാഹനത്തിന്റെ വെളിച്ചം കണ്ട് അക്രമി ഓടി രക്ഷപ്പെട്ടു.

ഇന്നലെ രാത്രി ഏഴേകാലിനാണു സംഭവം. ഒളവണ്ണ സഹായി ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്ത് ബസിറങ്ങിയ യുവതി ഇടറോഡ് വഴി നടന്നു പോകുമ്പോൾ പിന്നിലൂടെ എത്തിയ ആൾ വാപൊത്തി കഴുത്തിലൂടെ കയ്യിട്ട് ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് വലിച്ചു കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. മൽപിടിത്തത്തിൽ യുവതി താഴെ വീണു. അതിനിടെ വഴിയിലൂടെ വാഹനം വരുന്നതു കണ്ട് അക്രമി സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ ഭാഗത്തേക്ക് ഓടിപ്പോയി.

See also  3D ഗ്ലാസിന് പ്രത്യേക നിരക്ക്; നഷ്ടപരിഹാരം നേടിയെടുത്ത് അഭിഭാഷകൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article