Thursday, April 17, 2025

തൊട്ടിപ്പാളിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു

Must read

- Advertisement -

പറപ്പൂക്കര: ഗ്രാമപഞ്ചായത്തിൻ്റെ രണ്ടാം ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം കെ. കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. വിശപ്പ് രഹിത കേരളം പദ്ധതിക്ക് പുത്തൻ ഊർജ്ജം നൽകുന്ന ജനകീയ ഹോട്ടലിൽ 30 രൂപക്ക് മനസ്സും വയറും നിറയുന്ന ഊണ് നൽകിയാണ് തൊട്ടിപ്പാളിൽ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.

ശ്രീതിലകം കുടുംബശ്രീ യുണിറ്റാണ് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം നയിക്കുന്നത്. നിലവിലുള്ള കുടുംബശ്രീ ജനകീയ ഹോട്ടൽ നന്തിക്കര പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ആണ് പ്രവർത്തിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ടി. കിഷോർ, വാർഡ് മെമ്പർ ഐശ്വര്യ അനീഷ്, ഇ. കെ. കുമാരൻ, ആർ.ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

See also  തണ്ണീർകുടം പദ്ധതിയൊരുക്കി ജയരാജ് വാര്യർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article