Tuesday, May 20, 2025

ഇതുവരെ കാണാത്ത ഗെറ്റപ്പിൽ മമ്മൂട്ടി; ഭ്രമയുഗം ടീസർ പുറത്ത്.

Must read

- Advertisement -

പ്രേക്ഷകരെ മുൾമുനയില്‍ നിർത്തി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ആദ്യ ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം. അടുത്തിടെയായി മലയാള സിനിമ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി 2024-ലും അത് തുടരുമെന്ന് സൂചന നൽകി. ഹൊറർ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയിരിക്കുന്ന ഭ്രമയുഗത്തിന്റെ ടീസർ മലയാളം സിനിമ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

മമ്മൂട്ടിക്ക് പുറമെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരെയും ടീസറിൽ കാണിക്കുന്നുണ്ട്. ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ.

ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഹൊറർ പടമാണ് ഭ്രമയു​ഗം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റർ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ഭ്രമയുഗം’. ഓ​ഗസ്റ്റ് 17 ന് ആരംഭിച്ച ഭ്രമയു​ഗത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് നടന്നത്.

See also  മമ്മുട്ടിയുടെ മൗനം; തുറന്നു പറഞ്ഞ് മുൻ മന്ത്രി ജോസ് തെറ്റയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article