മമ്മിയൂർ ക്ഷേത്രത്തിലെ മഹാ രുദ്രയജ്ഞത്തിന് വസോർ ധാരയോടെ സമാപനമാവും

Written by Taniniram1

Published on:

ഗുരുവായൂർ: കഴിഞ്ഞ പത്ത് ദിവസങ്ങളായി മമ്മിയൂർ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞത്തിന് വസോർ ധാരയോടെ സമാപനം. കാലത്ത് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വസോർ ധാരക്ക് ശേഷം ശ്രീരുദ്രമന്ത്രം ജപിച്ച് ചൈതന്യമാക്കിയ പതിനൊന്ന് ജീവകലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്നതോടെ ഈ വർഷത്തെ മഹാരുദ്രയജ്ഞത്തിൻ്റെ താന്ത്രി ചടങ്ങുകൾ
അവസാനിക്കും.

ഇതിൻ്റെ ഭാ​ഗമായി ചൊവ്വലൂർ മോഹനനും സംഘവും അവതരിപ്പിക്കുന്ന ആൽത്തറ മേളം, വൈകീട്ട് തിരുവനന്തരം സർഗ്ഗവീണ അവതരിപ്പിക്കുന്ന രുദ്ര പ്രജാപതി ബാലൈ എന്നിവയും ഉണ്ടായിരിക്കും. സന്തോഷ് പ്രഭു കോഴിക്കോടിന്റെ ഭക്തി പ്രഭാഷണം, കലാമണ്ഡലം രാമചാക്യാരുടെ ചാക്യാർ കൂത്ത്, അമ്പിളി സതീഷ് അവതരിപ്പിച്ച നൃത്താർച്ചന മഞ്ഞപ്ര മോഹനനും സംഘവും അവതരിപ്പിച്ച നാമസങ്കീർത്തനവും ഉണ്ടായിരിക്കും.

Leave a Comment