രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റ്: പാർലമെൻ്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ

Written by Taniniram1

Published on:

പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിക്കും. രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റ് സമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഫെബ്രുവരി 9 വരെ സമ്മേളനങ്ങൾ തുടരും. രാഷ്ട്രപതി ദ്രൗപതി മുർമു ജനുവരി 31ന് പാർലമെൻ്റിൻ്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും.

പാർലമെൻ്റിൻ്റെ ഈ ബജറ്റ് സമ്മേളനം രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്മേളനമായിരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈ ഇടക്കാല ബജറ്റിൽ സ്ത്രീകൾക്കും കർഷകർക്കുമായി വലിയ പ്രഖ്യാപനങ്ങൾ മോദി സർക്കാർ കരുതി വച്ചിട്ടുണ്ടെന്നാണ് സൂചനകൾ. കർഷകർക്ക് നൽകുന്ന കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കാനുള്ള നിർദ്ദേശവും സർക്കാർ കൊണ്ടുവന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം പുതിയ നിയമനിർമ്മാണം സംബന്ധിച്ച ശുപാർശകളൊന്നും സർക്കാർ മുന്നോട്ടു വച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.

See also  നരേന്ദ്രമോദിക്ക് സ്വാഗതമേകി ഇരിങ്ങാലക്കുടയിലെ ഓട്ടോ തൊഴിലാളികൾ

Leave a Comment