പൊന്നാനി ചാർക്കോൾ ആർട്ട് ഗാലറിയിൽ കാലിഗ്രഫി ശില്പശാലയും പ്രദർശനവും സംഘടിപ്പിച്ചു

Written by Taniniram1

Published on:

എടപ്പാൾ: പൊന്നാനി ചാർക്കോൾ ആർട്ട് ഗാലറിയിൽ കാലിഗ്രഫി ശില്പശാലയും പ്രദർശനവും സംഘടിപ്പിച്ചു. പ്രശസ്ത കാലിഗ്രാഫിസ്റ്റും ആർട്ടിസ്റ്റുമായ നാരായണ ഭട്ടതിരിയുടെ കാലിഗ്രഫി പ്രദർശനവും ശിൽപ്പശാലയും ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ആണ് ഉദ്ഘാടനം ചെയ്ത‌ത്.

പൊന്നാനി ചാർക്കോൾ ആർട്ട് ഗാലറിയിൽ പ്രദർശനം കാണാൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് എത്തിയത്. ഈമാസം 7ന് ആരംഭിച്ച ശില്പശാലയിൽ കാലിഗ്രാഫിയേ കുറിച്ചുള്ള ക്ലാസുകളും നടന്നു. കേരളം ആസ്ഥാനമായുള്ള കാലിഗ്രാഫറും ചിത്രകാരനും കലാകാരനുമാണ് നാരായണ ഭട്ടതിരി. നാല് പതിറ്റാണ്ടിലേറെയായി അദ്ദേഹം നിരവധി ഭാഷാ പ്രസിദ്ധീകരണങ്ങളിൽ പുസ്‌തകങ്ങൾ, മാസികകൾ, ജേണലുകൾ എന്നിവയുടെ വിശാലമായ സ്പെക്ട്രം ചിത്രീകരണങ്ങൾ നടത്തിയിട്ടുണ്ട്. ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെ അദ്ദേഹം ദക്ഷിണ കൊറിയൻ ജിക്ജി നേടിയിരുന്നു.

സാഹിത്യ സമ്പന്നമായ കേരളത്തിന്റെ കാലിഗ്രാഫിയുടെ പിതാവ് (ലിപി അച്ചൻ) എന്നറിയപ്പെടുന്ന നാരായണ ഭട്ടതിരി ദക്ഷിണേഷ്യയിലെ പുരോഗമന പ്രസ്ഥാനത്തിൻ്റെ സ്ഥിരമായ സഹയാത്രികൻ കൂടിയാണ്. പ്രദർശനം ഈ മാസം13 വരെ ചാർക്കോൾ ആർട്ട്ഗാലറിയിൽ തുടരും.

Leave a Comment