ഇംഫാൽ: മണിപ്പുരിൽ വീണ്ടും വൻ സംഘർഷം. ചുരാചന്ദ്പുർ അതിർത്തിയിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്നാണ് വിവരം. കുക്കി ഗ്രാമങ്ങൾക്ക് കാവൽ നിൽക്കുന്ന വോളൻറിയർമാരും മേയ്തി തീവ്രസംഘടനായ ആരംബായ് തെൻഗോലും തമ്മിലാണ് വെടിവയ്പ്പുണ്ടായത്.
വനത്തിനുള്ളിൽവച്ചാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തിനുള്ളിൽ വിറക് ശേഖരിക്കാൻ പോയ നാല് പേരെ നേരത്തേ കാണാതായിരുന്നു. ഇവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ദാറ സിംഗ്, ഇബോംച സിംഗ്, റോമൻ സിംഗ്, ആനന്ദ് സിംഗ് എന്നിവരെയാണ് കാണാതായത്. ഇവരെ സായുധഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും കേന്ദ്ര സേനയും തിരച്ചിൽ നടത്തിവരികയായിരുന്നു.