Saturday, April 5, 2025

വിസ്മയമായി സലാർ 700 കോടിയിൽ

Must read

- Advertisement -

2024- ൽ പുതുതായി ഇറങ്ങിയ പ്രശാന്ത് നീൽ ചലച്ചിത്രം സലാർ വീണ്ടും 700 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. പ്രഭാസും പൃഥ്വിരാജും തകർത്തഭിനയിച്ച സലാര്‍, പത്തൊമ്പതാം ദിവസമാണ് പാർട്ട് 1- സീസ് ഫയറിൻ്റെ ആഗോള കളക്ഷനിൽ ഇടം പിടിച്ചത്. അതോടെ 700 കോടി ക്ലബ്ബിൽ കയറിക്കൂടിയ മൂന്നു സിനിമകളിൽ നായകനായ ഏക ദക്ഷിണേന്ത്യൻ താരമായി പ്രഭാസ് മാറി.

1788.06 കോടി രൂപ കളക്ട് ചെയ്ത ബാഹുബലിയുടെ രണ്ട് ഭാ​ഗങ്ങളും ആണ് പ്രഭാസിന്റെ ഏറ്റവും പണം വാരിക്കൂട്ടിയ മറ്റ് ചിത്രങ്ങൾ. സലാറിന്റെ റിലീസ് ദിവസത്തെ കളക്ഷൻ 176.52 കോടി രൂപയാണ്.

സലാറിലൂടെ പൃഥ്വിരാജിന്റെയും താരമൂല്യം കുത്തനെ ഉയർന്നിരുന്നു. പ്രഭാസിന്റെ ശത്രുവായി മാറുന്ന സുഹൃത്ത് വരദരാജ് മന്നാരെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. സാങ്കല്പിക നഗരമായ ഖൻസാരിലെ രാജകുമാരനാണ് വരദ (നായകൻ പ്രഭാസ്). ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിനു ആനന്ദ്, ഈശ്വര റാവു, ശ്രീയ റെഡി, രാമചന്ദ്രരാജു തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായ സലാര്‍: പാർട്ട് 2 ശൗര്യാംഗപര്‍വം അണിയറയിൽ ഒരുങ്ങി തുടങ്ങുന്നു.

See also  നൃത്തം ചെയ്ത് വിതുമ്പി കരഞ്ഞ നവ്യയെ കാണിക്കൾക്കിടയിൽ നിന്നൊരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന കാഴ്ച….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article