കാലിക്കറ്റ് സർവകലാശാല സെനറ്റ്: ഗവർണർ നാമനിർദേശം ചെയ്തവർക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

Written by Taniniram1

Published on:

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തവർക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ആർ എസ് എസ് നിയമനം എന്നാരോപിച്ച് നെരത്തേ സെനറ്റ് യോഗത്തിനെത്തിയവരെ എസ് എഫ് ഐ തടഞ്ഞിരുന്നു. തുടർന്നാണു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നോമിനേറ്റഡ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. എട്ടു പേർക്ക് സംരക്ഷണം നൽകാനാണ് കോടതി ഉത്തരവ്.

പോലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനാണു പോലീസിനു ഹൈക്കോടതി നിർദ്ദേശം നൽകിയത്. സെനറ്റ് മെമ്പർമാരായി പ്രവർത്തിക്കുന്നതിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പോലീസിനോട് കോടതി നിർദേശിച്ചു.

See also  ശബരിമല ദര്‍ശനം നടത്തണമെന്ന ആവശ്യപ്പെട്ടുളള ഹര്‍ജിയുമായി 10 വയസുകാരി ഹൈക്കോടതിയില്‍; ഹര്‍ജി തളളി ഹൈക്കോടതി

Leave a Comment