ആദ്യ സെമിയിൽ നാളെ ഇന്ത്യ – ന്യൂസിലാൻഡ്

Written by Taniniram Desk

Published on:

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് കളിയില്ല. ഞായറാഴ്ച പ്രാഥമിക റൗണ്ടിലെ അവസാന മത്സരവും കഴിഞ്ഞു. ഇനി കിരീട പോരാട്ടത്തിന് രണ്ട് കളികള്‍ മാത്രം. നാളെ മുംബൈയിലും മറ്റന്നാള്‍ കൊല്‍ക്കത്തിയിലുമായി സെമി ഫൈനല്‍. അതുകഴിഞ്ഞാല്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഈ ലോകകപ്പിന്റെ കൊട്ടിക്കലാശം. ആരായിരിക്കും കപ്പുയര്‍ത്തുക. ആതിഥേയരായ ഭാരതമോ, കരുത്തരായ ദക്ഷിണാഫ്രിക്കയോ, ഓസ്‌ട്രേലിയയോ, ന്യൂസിലാന്‍ഡോ? ഉത്തരത്തിനുള്ള കാത്തിരിപ്പാണിനി.
ഭാരതം ന്യൂസിലാന്‍ഡിനെ നേരിടും. 16ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും.പ്രാഥമിക റൗണ്ടില്‍ കളിച്ച ഒമ്പത് കളികളും ആധികാരികമായി ജയിച്ചാണ് ഭാരതം ഒന്നാമന്മാരായി സെമിയിലെത്തിയത്. രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലേക്ക് മുന്നേറിയത്. കളിച്ച ഒമ്പതില്‍ ഏഴും വിജയിച്ചപ്പോള്‍ രണ്ടില്‍ തോറ്റു. ഭാരതത്തോടും താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനോടുമായിരുന്നു അവരുടെ തോല്‍വി.
മൂന്നാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയയുടെ അവസാന നാലിലേക്കുള്ള മുന്നേറ്റം.


ആദ്യ രണ്ട് കളികളില്‍ ഭാരതത്തോടും ദക്ഷിണാഫ്രിക്കയോടും തോറ്റശേഷം ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന അവര്‍ തുടര്‍ച്ചയായ ഏഴ് വിജയങ്ങള്‍ സ്വന്തമാക്കിയാണ് സെമിയിലേക്ക് എത്തിയത്. നാലാം സ്ഥാനം നേടി ന്യൂസിലാന്‍ഡ് അവസാന നാലില്‍ കടക്കുകയായിരുന്നു. ഒന്‍പത് കളികളില്‍ അഞ്ച് വിജയവും നാല് പരാജയവുമാണ് അവര്‍ക്ക്.

Leave a Comment