Tuesday, May 20, 2025

രാമക്ഷേത്രത്തിന് ഏകനാഥ് ഷിൻഡെയുടെ സംഭാവന 11 കോടി രൂപ

Must read

- Advertisement -

രാമക്ഷേത്രത്തിനായി 11 കോടി രൂപയുടെ സംഭാവന നൽകി മഹാരാഷ്ട്ര സർക്കാർ. ചെക്ക് രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയതായി വ്യവസായമന്ത്രി ഉദയ് സാമന്ത് പറഞ്ഞു. ക്ഷേത്രത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ സംഭാവനയെന്നോണം പണം നൽകിയത്. ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെയും മറ്റ് നേതാക്കളും ചെക്ക് കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.

രാമക്ഷേത്രത്തിനായി സംഭാവന നൽകിയതിൽ ഏകനാഥ് ഷിൻഡെയെക്ക് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി നന്ദി അറിയിച്ചു. ചെക്ക് ഉടൻ ബാങ്കിൽ നൽകി പണം അക്കൗണ്ടിലേക്ക് സ്വീകരിക്കും. മഹാരാഷ്ട്രയിലെ ജനങ്ങൾക്കും ഈ അവസരത്തിൽ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  പ്രധാനമന്ത്രി 14ന് വാരാണസിയിൽ പത്രിക നൽകും… നാളെ അയോധ്യയിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article