‘പാവങ്ങളുടെ പടയണി’ ഫെബ്രുവരി 10 മുതൽ

Written by Taniniram1

Published on:

തൃശൂർ: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ പകപോക്കലിനെതിരായും ക്ഷേമ കേരള സംരക്ഷണത്തിനുമായും കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ ഫെബ്രുവരി പത്തുമുതൽ ഇരുപതുവരെ സംസ്ഥാന വ്യാപകമായി ‘പാവങ്ങളുടെ പടയണി’ പരിപാടി സംഘടിപ്പിക്കും. പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ, ക്ഷേമനിധി അംഗങ്ങൾ, കോളനി നിവാസികൾ, ബഹുജനങ്ങൾ എന്നിവരെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സാധാരണക്കാരന് നൽകുന്ന ക്ഷേമപെൻഷൻ തടയാനുള്ള നടപടിയാണ് കേന്ദ്രസർക്കാർ തുടർച്ചയായി നടത്തുന്നത്. പെൻഷൻ നൽകാൻ വായ്പയെടുക്കുന്നത് തടഞ്ഞും, ക്ഷേമ പെൻഷൻ്റെ വിഹിതം നൽകാതെയും സംസ്ഥാന സർക്കാരിനെ വീർപ്പുമുട്ടിക്കുകയാണ്. മാത്രമല്ല, സംസ്ഥാനത്തിന് അവകാശപ്പെട്ട 57,000 കോടി രൂപ നൽകാതെ തടഞ്ഞുവച്ചു. ഈ യാഥാർത്ഥ്യം ജനങ്ങളോട് തുറന്നുകാണിക്കാനാണ് ‘പാവങ്ങളുടെ പാവങ്ങളുടെ പടയണി’ ഒരുക്കുന്നതെന്ന് ചന്ദ്രൻ പറഞ്ഞു

See also  കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം …

Leave a Comment