തൃശൂർ: മത സൗഹാർദ സംഗീത നൃത്ത കലാമേള ഹാർമണി ഫെസ്റ്റിവൽ 12 മുതൽ 14 വരെ അഴീക്കോട് മാർത്തോമ്മ തീർത്ഥ കേന്ദ്രത്തിൽ നടത്തുമെന്ന് ചീഫ് കോ- ഓർഡിനേറ്റർ ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ. 12ന് വൈകീട്ട് 6.30ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ബെന്നി വാഴക്കൂട്ടത്തിൽ അദ്ധ്യക്ഷനാകും.
സിനിമ ഗാനരചയിതാവ് റഫീഖ് അഹമ്മദ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത്, പഞ്ചായത്ത് വാർഡ് മെമ്പർ ലൈല സേവ്യർ എന്നിവർ പങ്കെടുക്കും. തുടർന്ന് 7.30ന് മണിപ്പൂരിൽ നിന്നെത്തുന്ന കലാകാരികൾ അവതരിപ്പിക്കുന്ന മണിപ്പൂരി നൃത്തം നടക്കും.
13ന് രാവലെ 11.30ന് നൃത്തോത്സവം. വൈകീട്ട് 6.30ന് മതസൗഹാർദ്ദ സമ്മേളനം. 14ന് വൈകീട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസൻ മാസ്റ്റ എം.എൽ.എ അദ്ധ്യക്ഷനാകും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഡോ. സി.കെ. തോമസ്, പ്രൊഫ. വി.എ. വർഗീസ്, ജോൺസൻ കാഞ്ഞിരത്തിങ്കൽ എന്നിവരും പങ്കെടുക്കും.