നടി സ്നേഹ ബാബു വിവാഹിതയായി.

Written by Taniniram Desk

Published on:

സിനിമകളിലൂടെയും കരിക്ക് എന്ന വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ നടി സ്‌നേഹാ ബാബു വിവാഹിതയായി. ഛായാഗ്രാഹകനായ അഖിൽ സേവ്യറാണ് വരൻ. കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ക്യാമറ കൈകാര്യം ചെയ്തത് അഖിൽ ആയിരുന്നു. ഈ സീരീസിൽ സ്‌നേഹയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹത്തിന് ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ ആശംസകൾ അറിയിച്ച് വിവാഹത്തിന് എത്തിയിരുന്നു. അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

Related News

Related News

Leave a Comment