അൽഷിമേഴ്സ് ചികിത്സയിൽ നിർണായക കണ്ടെത്തലുമായി തൃശ്ശൂർ ജൂബിലി ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ

Written by Taniniram1

Published on:

തൃശ്ശൂർ: മുതിർന്ന പൗരന്മാരിൽ ഒമ്പതിൽ ഒരാൾക്ക് കണ്ടുവരുന്ന അൽഷിമേഴ്‌സ് ചികിത്സയിൽ വലിയ മാറ്റം വരുത്താവുന്ന കണ്ടുപിടിത്തവുമായി തൃശൂർ ജൂബിലി മിഷനിലെ ഗവേഷകർ. ‘ഇന്ത്യൻ പുകയില’ എന്നറിയപ്പെടുന്ന ലോബെലിയ ഇൻഫ്ളാറ്റ ചെടിയിൽനിന്നുള്ള തന്മാത്ര തലച്ചോറിലെ നാഡീകോശങ്ങളിലെ മാംസ്യതന്മാത്രകളുമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതുവഴി തലച്ചോറിലെ നാഡീകോശങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്നാണ് വ്യക്തമായത്.

എലികളിൽനിന്ന്‌ വേർതിരിച്ചെടുത്ത മസ്തിഷ്‌കകോശങ്ങളിലായിരുന്നു പഠനം. എലികളുടെ മസ്തിഷ്‌കകോശങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രസിദ്ധീകരിച്ചു. ഐ.സി.എം.ആർ., സ്പൈസസ് ബോർഡ് എന്നിവയുടെ സഹായധനത്തോടെ നടത്തിയ പഠനത്തിൽ ഡോ. രമ്യാ ചന്ദ്രൻ, ഡോ. ദിലീപ് വിജയൻ (ഇരുവരും തൃശ്ശൂർ ജൂബിലി ഗവേഷണകേന്ദ്രം), ഡോ. ജയദേവി വാര്യർ, ഡോ. സദാശിവൻ (ഇരുവരും ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം, കണ്ണൂർ സർവകലാശാല), ഡോ. ഓംകുമാർ (രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി) എന്നിവരാണ് പങ്കെടുത്തത്.

മസ്തിഷ്‌കകോശങ്ങൾ നശിച്ചുപോകുകയും അതുവഴി ഓർമ നഷ്ടപ്പെടുന്നതുമായ അവസ്ഥയാണ് അൽഷിമേഴ്‌സ്. വ്യത്യസ്തങ്ങളായ രോഗാവസ്ഥയും രോഗലക്ഷണങ്ങളും ചികിത്സയെ സങ്കീർണമാക്കുന്നുണ്ട്.

See also  കേന്ദ്രസർക്കാരിന് കേരളത്തോട് അവഗണന: സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ

Leave a Comment