Wednesday, October 1, 2025

നീറ്റ് പി ജി പരീക്ഷാ തിയ്യതിയിൽ മാറ്റം; വിജ്ഞാപനം പുറത്തിറക്കി

Must read

- Advertisement -

നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് ഏഴിന് നടക്കും. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. തിയതി മാറ്റം സംബന്ധിച്ച് പുതിയ വിഞ്ജാപനം ഇറക്കിയിട്ടുണ്ട്. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്.

നാഷണൽ എക്സിറ്റ് ടെസ്റ്റ് (NExT) ഈ വർഷം നടക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. 2018ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്- ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 അനുസരിച്ച് പിജി പ്രവേശനത്തിനായി നെക്സ്റ്റ് പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പിജി പരീക്ഷ തുടരും.

See also  വിദ്യാഭ്യാസനിലവാരം ഉറപ്പാക്കാൻ സ്വകാര്യ സര്‍വകലാശാലകള്‍ നല്ലതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article