മുല്ലപ്പെരിയാർ: നിഷ്പക്ഷ പരിശോധന വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിൽ

Written by Taniniram1

Published on:

മുല്ലപ്പെരിയാർ അണക്കെട്ടിലെ നിഷ്പക്ഷ പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താൻ തമിഴ്‌നാടിനെ ചുമതലപ്പെടുത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിലപാടിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നു.രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന നിഷ്പക്ഷ സമിതിയേക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

സുരക്ഷാ പരിശോധനയ്ക്ക് തമിഴ്നാടിനെ ചുമതലപ്പെടുത്തണമെന്ന നിർദേശമടങ്ങുന്ന സത്യവാങ്മൂലം കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികളും രാജ്യാന്തര തലത്തിലുള്ള വിദഗ്ധരും അടങ്ങുന്ന സമിതി അണക്കെട്ട് പരിശോധിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്.

Related News

Related News

Leave a Comment