- Advertisement -
പട്ടിക്കാട്: മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ചിട്ട മരങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെയാണ് നിലവിൽ പണികൾ നടക്കുന്നത്. ഇതിൽ കെഎഫ്ആർഐ പരിസരത്താണ് അപകടകരമായ നിലയിൽ മരങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. പ്രദേശത്തെ റോഡ് നിർമ്മാണത്തെ തുടർന്ന് റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടന്നു പോകുന്നത്. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
റോഡരികിൽ കിടക്കുന്ന മരങ്ങൾ എത്രയും വേഗം നീക്കം ചെയ്യുകയും കണ്ണാറ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മാണം എത്രയും വേഗം പുനരാരംഭിക്കുകയും ചെയ്യണമെന്ന്.ഷൈജു കുര്യൻ ആവശ്യപ്പെട്ടു.