ഇന്ത്യ – മാലിദ്വീപ് തർക്കം: ലക്ഷദ്വീപ് ടൂറിസത്തിൽ വൻ നിക്ഷേപം നടത്തി ടാറ്റാ ഗ്രൂപ്പ്

Written by Taniniram1

Published on:

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ലക്ഷദ്വീപ് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. ഇതോടെ ലക്ഷദ്വീപിനു വേണ്ടി പ്ലാൻ 2026 തയ്യാറാക്കി രംഗത്തെത്തിയിരിക്കയാണ് രാജ്യത്തെ ഏറ്റവും പഴയ ബിസിനസ്സ് സ്ഥാപനമായ ടാറ്റ ഗ്രൂപ്പ്.

പ്ലാൻ 2026ലൂടെ വിപുലമായ പ്രവർത്തനങ്ങളാണ് ടാറ്റാ ഗ്രൂപ്പ് തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി ലക്ഷദ്വീപിലെ പ്രശസ്തമായ സുഹേലി, കദ്മത്ത് ദ്വീപുകളിൽ ടാറ്റ ഗ്രൂപ്പിൻ്റെ രണ്ട് ആഡംബര റിസോർട്ടുകൾ 2026-ൽ തുറക്കും. കഴിഞ്ഞ വർഷം അതായത് 2023 ജനുവരിയിൽ, ടാറ്റ ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലക്ഷദ്വീപിൽ രണ്ട് താജ് ബ്രാൻഡഡ് റിസോർട്ടുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

See also  അസമിൽ കൂട്ടബലാത്സംഗ പ്രതികളിലൊരാൾ ജീവനൊടുക്കി …

Leave a Comment