ചൈനയിലേക്കുള്ള കമ്പ്യൂട്ടർ ചിപ്പുകളുടെ കയറ്റുമതിയിൽ യുഎസ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ദേശീയ സുരക്ഷയ്ക്ക് എതിരും വിതരണ ശൃംഖലയെ തകർക്കുന്നതുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ്. ചൈനയുടെ സാങ്കേതിക വിദ്യയിൽ 20222-ൽ ഉണ്ടായ മുന്നേറ്റം തടസ്സപ്പെടുത്താൻ വേണ്ടിയാണ് യുഎസ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു.
യുഎസ് സാങ്കേതിക വിദ്യയുടെ സഹായത്താൽ മറ്റ് രാജ്യങ്ങളിൽ ഉണ്ടാക്കിയ സെമി കണ്ടക്ടർ ചിപ്പുകൾ കൊണ്ട് ചൈനയിലേക്കുള്ള വിൽപ്പന യുഎസ് തടഞ്ഞിരുന്നു. അതുപോലെ സൂപ്പർ കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങൾക്കും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനും ഉള്ള ചിപ്പുകൾ കയറ്റുമതി ചെയ്യുന്നത് തടയുകയും ചെയ്തിരുന്നു.
യുഎസിൻ്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികൾ ശരിയല്ലെന്ന് മാവോ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, യുഎസിൻ്റെ നടപടികൾ ചൈനയെ സാമ്പത്തികമായി ഭീഷണിപ്പെടുത്താൻ ആണെന്ന് ഗ്ലോബൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.