ചെമ്പുച്ചിറ ഗവ.സ്കൂളിന് 52 ലക്ഷം രൂപയുടെ നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു

Written by Taniniram1

Published on:

കൊടകര: ചെമ്പൂച്ചിറ ജി എച്ച് എസ് എസിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. 2020-21 വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 52 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരുന്നത്. ജില്ലാ പഞ്ചായത്തംഗം വിഎസ് പ്രിൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആർ രഞ്ജിത്ത്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ സുധീഷ്, പ്രിൻസിപ്പൽ ഇൻചാർജ് മിനി സി ആർ,പ്രധാനാധ്യാപിക അബ്സത്ത് എ,പിടിഎ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Leave a Comment