ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ നമ്പള്ളിയില്‍ നാല് നില കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
താഴത്തെ നിലയിലെ ഗോഡൗണില്‍ കാറിൻ്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ വീപ്പയിലേക്ക് തീപ്പൊരി പടര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്. കുറച്ച് സമയത്തിനുള്ളില്‍, കെട്ടിടത്തിൻ്റെ മറ്റ് നിലകളില്‍ തീ പടരുകയും ആറ് മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തുവെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി വെങ്കിടേശ്വര റാവു പറഞ്ഞു.