രക്തദാന സേനാ രൂപീകരണം നടത്തി

Written by Taniniram1

Published on:

ചാവക്കാട്: എടക്കഴിയൂർ ലൈഫ് കെയർ ഹ്യൂമൺ ഓർഗനൈസേഷൻ്റെ ധനശേഖരത്തിനായി രക്തദാന സേനാ രൂപീകരണവും സംഘടനയുടെ പേരും നമ്പറും ഉൾപ്പെടുത്തിയ കീചെയ്ൻ വിതരണവും സംഘടിപ്പിച്ചു. തെക്കേ മദ്രസ സെന്ററിൽ നടന്ന ചടങ്ങിൽ സലീം തങ്ങൾ കീ ചെയ്ൻ ഹൈദരലിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ആർ.വി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എ.പി ഖലീൽ സ്വാഗതം പറഞ്ഞു. രക്തം ദാനം ചെയ്യാൻ സന്നദ്ധരായ യുവാക്കളുടെ വിവരങ്ങൾ ചടങ്ങിൽ ശേഖരിച്ചു. ബാബു ലാർക്ക് നന്ദി പറഞ്ഞു.

Leave a Comment