Tuesday, April 8, 2025

23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും കലാകിരീടം ചൂടി കണ്ണൂർ

Must read

- Advertisement -

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 952 പോയിന്റോടെ കലാകിരീടം ചൂടി കണ്ണൂർ ജില്ല. 949 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തുമെത്തി.

23 വർഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് സ്വർണക്കപ്പെത്തുന്നത്. 1960, 1997, 1998, 2000 വർഷങ്ങളിലാണ് ഇതിന് മുൻപ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്‌. ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകൾ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയെത്തും.

ആശ്രാമം മൈതാനത്തെ മുഖ്യവേദിയിലാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞത്. മുഖ്യന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

See also  യൂത്ത്കോൺഗ്രസ്സ് പ്രതിഷേധം ; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, തലസ്ഥാന നഗരം യുദ്ധക്കളമായി, വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി, രാഹുൽ മാങ്കൂട്ടത്തിന് പൊലീസ് മർദ്ദനം.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article