റിസർച്ച് സയന്റിസ്റ്റ്; വാക്ക് ഇൻ ഇന്റർവ്യൂ 18ന്

Written by Taniniram1

Published on:

തൃശൂർ ഗവ. മെഡിക്കൽ കോളജിലെ മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റിന് കീഴിൽ റിസർച്ച് സയന്റിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത- എം ഡി/ എം എസ് / ഡി എൻ ബി ബിരുദാനന്തര ബിരുദവും ആർ ആൻഡ് ഡി/ അധ്യാപനത്തിൽ അഞ്ചുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ മെഡിക്കൽ വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ആറു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബിഡിഎസ് / വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി ബിരുദവും ഒമ്പത് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ലൈഫ് സയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും എട്ടു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ എം എസ് സിയും (രണ്ടാം ക്ലാസ്) പി എച്ച് ഡി ബിരുദവും എട്ടു വർഷത്തെ പ്രവർത്തിപരിചയവും.

സയൻസ് / എൻജിനീയറിങ് വിഷയങ്ങളിൽ ഡോക്ടറേറ്റ്/ എം.ടെക് ബിരുദം, പോസ്റ്റ് ഡോക്ടറൽ റിസർച്ച് / അധ്യാപന പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് ഇന്റലിജൻസ് ടൂൾസ്, ഡാറ്റാ മാനേജ്‌മെന്റ് എന്നിവയിൽ പരിജ്ഞാനം അഭികാമ്യം. വേതനം- 67000 രൂപയും എച്ച് ആർ എയും. വയസ്, യോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജനുവരി 18ന് രാവിലെ 10 ന് പ്രിൻസിപ്പാളുടെ കാര്യാലയത്തിൽ നടക്കുന്ന വാക്കിന് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0487 2200310.

Leave a Comment