ജി ശങ്കരപ്പിള്ള സ്മാരക പ്രഥമ നാടക പുരസ്കാരം റിയാസിന്

Written by Taniniram1

Published on:

തൃശൂർ: പ്രൊഫ. ജി ശങ്കരപ്പിള്ള സ്മാരക പ്രഥമ നാടക പുരസ്കാരം നാടക പ്രവർത്തകനായ റിയാസിന് നൽകുമെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. 26 വർഷമായി അമേച്ചർ നാടക രംഗത്തും കുട്ടികളുടെ നാടക വേദിയിലും നാടക രചന സംവിധാനം എന്നീ മേഖലകളിൽ സജീവമാണ് റിയാസ്. ‘നാലാമത്തെ സിംഹം’ എന്ന നാടക സമാഹാരത്തിനാണ് പുരസ്കാരം.

പ്രശസ്ത സാഹിത്യ നിരൂപകൻ ഡോക്ടർ പി വി കൃഷ്ണൻ നായർ, നാടകനിരൂപകൻ പ്രൊഫ. പി എൻ പ്രകാശ്, കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ എന്നിവരുടെ ജൂറിയാണ് റിയാസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. കേരള സംഗീത നാടക അക്കാദമി പുരസ്കാരം, ഇടശ്ശേരി അവാർഡ്, വയലാസാകേതം പുരസ്കാരം, ജി ശങ്കരപ്പിള്ള പുരസ്കാരം, ആന്റണി സ്മാരക നാടക അവാർഡ്, ദല പുരസ്കാരം എന്നീ ഒട്ടനവധി പുരസ്കാരങ്ങൾ റിയാസ് മുൻപ് നേടിയിട്ടുണ്ട്.

ജനുവരി 12 വൈകിട്ട് 5 ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന പുരസ്കാര ദാന ചടങ്ങും പുരസ്കാര സമർപ്പണവും ഡോക്ടർ എസ് കെ വസന്തൻ നിർവഹിക്കും. ആർ ഗോപാലകൃഷ്ണൻ അധ്യക്ഷൻ ആയിരിക്കും. മുരളി ചീരോത്ത് മുഖ്യാതിഥി ആയിരിക്കും. ‘ മലയാള നാടകവും മാറുന്ന പ്രേക്ഷക ലോകവും’ എന്ന വിഷയത്തിൽ പ്രൊഫ. പി എൻ പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ഡോക്ടർ കെ യു കൃഷ്ണകുമാർ, പ്രൊഫ. പി എൻ പ്രകാശ്, എം നളിൻ ബാബു, കാഞ്ചന ജി നായർ എന്നിവർ പങ്കെടുത്തു.

See also  ഇനി തേങ്ങയരച്ചുള്ള കറികൾ അപ്രത്യക്ഷമായേക്കും…തേങ്ങാവില സ്വർണവിലപോലെ ഉയരുന്നു…

Leave a Comment