തുടർച്ചയായ അഞ്ചാം തവണയും ബംഗ്ലാദേശിന്റെ പ്രധാന മന്ത്രിയായി ഷെയ്ഖ് ഹസീന. 300 സീറ്റുകളിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ 223സീറ്റുകളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
1996 ലാണ് ഷെയ്ഖ് ഹസീന ആദ്യമായി പ്രധാന മന്ത്രിയാവുന്നത്. പിന്നീട് 2009 മുതൽ തുടർച്ചയായി ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വനിതയെന്ന ഖ്യാതിയും ഷെയ്ഖ് ഹസീനക്ക് സ്വന്തമാണ്. തിരഞ്ഞെടുപ്പിൽ 40 ശതമാനം പേർ മാത്രമാണ് വോട്ടു ചെയ്തത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. മറ്റു വിവിധ രാഷ്ട്രീയ പാർട്ടികൾ നിലനിൽക്കുമ്പോൾ ഷെയ്ഖ് ഹസീനക്ക് ഇത്രയേറെ ജനപ്രീതിയുണ്ടാകാൻ കാരണം അവരുടെ സാമ്പത്തിക നയങ്ങളാണ്.