രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. വയനാട്ടിൽ നിന്ന് പിൻമാറുന്നത് ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്. ഇന്ത്യ സഖ്യത്തിൻ്റെ ഭാവിയെ സ്ഥാനാർത്ഥിത്വം ബാധിക്കുമെന്ന് വാദവും രാഹുൽ തള്ളി.
അതേസമയം ജനുവരി 14 മുതൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യു ടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കി മാറ്റി. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നുമാകും യാത്ര ആരംഭിക്കുക. മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് വഴി അസമിലേക്ക് യാത്ര നീങ്ങും. മൊത്തത്തിൽ 6700 കിലോമീറ്റർ ദൂരമാണ് യാത്ര പിന്നിടുക.