കൈപ്പമംഗലം: പെരിഞ്ഞനത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കെ.എൽ 64 ഡി 5376 നമ്പറിലുള്ളതാണ് അപകടത്തിൽപ്പെട്ട സ്‌കൂട്ടർ. മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ. ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നു. കൂടെ ഉണ്ടായിരുന്ന പരിക്കേറ്റ മറ്റൊരാളെ മുളംകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്നിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പെരിഞ്ഞനം ലൈഫ് ഗാർഡ്‌സ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷപ്രവർത്തനം നടത്തിയത്.
Related News