അംബേദ്കർ പാലവും റോഡും നാടിന് സമർപ്പിച്ചു

Written by Taniniram Desk

Published on:

പീച്ചി: മൈലാട്ടുംപാറയിൽ മണലിപ്പുഴയ്ക്കു കുറുകെ നിർമ്മാണം പൂർത്തീകരിച്ച അംബേദ്ക്കർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം റവന്യൂ-ഭവന നിർമ്മാണവകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ചെലവിൽ 46 മീറ്റർ നീളത്തിലും അഞ്ചര മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇതോടെ പീച്ചി ഡാമിലൂടെ ചുറ്റി പോകാതെ തന്നെ പീച്ചി ഗവ. ഫിഷ് സീഡ് ഹാച്ചറിക്ക് മുന്നിലെ റോഡിലുടെ നേരെ മൈലാട്ടുംപാറയിലേക്ക് എത്തിച്ചേരാൻ കഴിയും.

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടുകാർ മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. അപ്രോച്ച് റോഡിനും പാലത്തിനും വേണ്ടി സൗജന്യമായി ഭൂമി വിട്ടു നൽകിയ ജോസ് തുറുവേലിൽ, സണ്ണി കരിപ്പാക്കുടിയിൽ, അജി നെടിയപാലക്കൽ, നിഷാന കല്ലൂറ്റയ്ക്കൽ, സന്തോഷ്കുമാർ ചൂരക്കാട്ടിൽ, ബി 20 ബാഡ്മിന്റൺ, ജലനിധി മൈലാട്ടുംപാറ എന്നിവരെ ആദരിച്ചു.

ജില്ലാപഞ്ചായത്തംഗം കെ.വി സജു,പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ്മെമ്പർ സ്വ‌പ്ന രാധാകൃഷ്ണൻ, സംഘാടകസമിതി ചെയർമാൻ ജിനേഷ് പീച്ചി, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, പൊതുപ്രർത്തകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Leave a Comment