ഇരിങ്ങാലക്കുട : ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇഞ്ചമുടി കാരൂപാടം സ്വദേശി അയ്യേരി വീട്ടിൽ കുഞ്ഞാവ എന്നറിയപ്പെടുന്ന ബിനിലിനെ (28) കാപ്പ ചുമത്തി നാടു കടത്തി.
വധശ്രമം, കവർച്ച, കഞ്ചാവ് വില്പന തുടങ്ങി എട്ടോളം കേസുകളിൽ പ്രതിയാണ് ബിനിൽ. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വന്നതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി ഐ ജി അജിത ബീഗമാണ് ബിനിലിനെ ആറു മാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.