പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ ക്ഷ​ണ​മി​ല്ല; രാമക്ഷേ​ത്ര നി​ർ​മാ​ണ​ത്തിൽ ​ശിവ​സേ​ന​യ്ക്കും പ​ങ്കു​ണ്ടെന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

Written by Taniniram1

Published on:

മും​ബൈ: ജ​നു​വ​രി 22 ന് ​ന​ട​ക്കു​ന്ന അ​യോ​ധ്യാ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​യ്ക്ക് ശി​വ​സേ​നാ നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് ക്ഷ​ണ​മി​ല്ല. താ​നും പാ​ർ​ട്ടി നേ​താ​ക്ക​ളും അ​ന്നേ​ദി​വ​സം നാ​സി​ക്കി​ലെ ക​ലാ​രം രാ​മക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് ഗോ​ദാ​വ​രി ന​ദി​യി​ൽ മ​ഹാ ആ​ര​തി അ​ർ​പ്പി​ക്കു​മെ​ന്ന് താ​ക്ക​റെ പ​റ​ഞ്ഞു.

ച​ട​ങ്ങി​ലേ​യ്ക്ക് ഇ​തു​വ​രെ ക്ഷ​ണം ല​ഭി​ച്ചി​ട്ടി​ല്ല. ആ​ഗ്ര​ഹം തോ​ന്നി​യാ​ൽ അ​യോ​ധ്യാ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തും. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ദി​ന​ത്തി​ൽ സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വ് ബാ​ബാ സാ​ഹി​ബ് അം​ബേ​ദ്ക​റും സേ​ൻ ഗു​രു​ജി​യും ക്ഷേ​ത്ര പ്ര​വേ​ശ​ന​ത്തി​നാ​യി സ​മ​രം ന​ട​ത്തി​യ ക​ലാ​രം ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. തു​ട​ർ​ന്ന് ഗോ​ദാ​വ​രി ന​ദി​യി​ൽ ആ​ര​തി​യും നടത്തുമെന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി.

അ​യോ​ധ്യാ രാ​മ​ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി ശി​വ​സേ​ന വ​ലി​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 23 ന് ​അ​ന്ത​രി​ച്ച ശി​വ​സേ​നാ സ്ഥാ​പ​ക​നും ഉ​ദ്ധ​വി​ൻറെ പി​താ​വു​മാ​യ ബാ​ൽ താ​ക്ക​റെ​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ നാ​സി​ക്കി​ൽ റാ​ലി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ അറിയിച്ചു.

Related News

Related News

Leave a Comment