അപ്രതീക്ഷിത മഴ: ഉഴിഞ്ഞാൽപാടത്ത് 100 ഏക്കർ നെൽകൃഷി വെള്ളത്തിൽ

Written by Taniniram1

Published on:

വ്യാ​ഴാ​ഴ്ച രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഉ​ഴി​ഞ്ഞാ​ൽപാ​ട​ത്ത് വെ​ള്ളം​ക​യ​റി. കു​റു​മാ​ലി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർന്നു​നി​ൽക്കു​ന്ന​തി​നാൽ പാ​ട​ത്തു​നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​പോ​കാ​ത്ത സ്ഥി​തി​യാ​ണ്. 100 ഏ​ക്ക​ർ നെ​ൽകൃ​ഷി വെ​ള്ള​ത്തി​ലാ​യ​തോ​ടെ ക​ർഷ​ക​ർ ആശങ്ക​യിലാണ്. ക​തി​ര് വ​ന്നു​തു​ട​ങ്ങി​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങിയത്.

മാ​ഞ്ഞാം​കു​ഴി റ​ഗു​ലേ​റ്റ​റി​ലെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍ത്തി കു​റു​മാ​ല പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ത്തി​യാ​ല്‍ മാ​ത്ര​മാ​ണ് വെ​ള്ളം ഒ​ഴു​കി​പോ​വു​ക​യു​ള്ളൂ​വെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​തി​നാ​യി അ​ധി​കൃ​ത​ര്‍ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ക​ര്‍ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. താ​ല്‍ക്കാ​ലി​ക​മാ​യി മോ​ട്ട​ര്‍ പ്ര​വ​ര്‍ത്തി​പ്പി​ച്ചാ​ണ് പാ​ട​ത്തു​നി​ന്നും വെ​ള്ളം പ​മ്പ് ചെ​യ്ത് കളയുന്നത്. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ല്‍ വെ​ള്ളം പൂ​ര്‍ണ​മാ​യും പ​മ്പ് ചെ​യ്തു​ക​ള​യാ​ന്‍ ദി​വ​സ​ങ്ങ​ളോ​ളം വേ​ണ്ടി വ​രു​മെ​ന്നും അ​ത് കൃ​ഷി​നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും ക​ര്‍ഷ​ക​ര്‍ പ​റ​ഞ്ഞു.

See also  പെന്തക്കോസ്ത് ദൈവസഭ കൺവെൻഷൻ ജനുവരി 11 മുതൽ

Leave a Comment