പുഞ്ചപ്പാടത്തെ നെൽ കർഷകർക്ക് ആശ്വാസമായി റോഡ് നിർമിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്ത്

Written by Taniniram1

Published on:

പുതുക്കാട്: പുഞ്ചപ്പാടത്തെ നെൽകർഷകർക്ക് ആശ്വാസ പദ്ധതിയുമായി കൊടകര ബ്ലോക്ക് പഞ്ചായത്ത്. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ കർഷകർക്ക് പുഞ്ചപാടത്തേക്ക് ട്രാക്ടറോ, കൊയ്ത്തു യന്ത്രമോ ഇറങ്ങി ഉഴാനും നെല്ല് കൊയ്ത് കൊണ്ട് പോകുന്നതിനും വലിയ പ്രയാസമായിരുന്നു. ഈ പ്രദേശത്തെ കുട്ടിപ്പാലത്തിന് വീതി കൂട്ടി വാഹനം പാടത്തേക്ക് ഇറങ്ങാനുള്ള സൗകര്യവും റോഡ് കോൺഗ്രീറ്റും ചെയ്തു. തടയിണ പുനരുദ്ധരിച്ചു. 25-ഓളം കർഷകർ ഈ പാടത്ത് കൃഷി ചെയ്താണ് ജീവിക്കുന്നത് അവർക്കിത് വലിയ ആശ്വാസമായി.

പുതുക്കാട് നിയോജകമണ്ഡലം എം.എൽ.എ. കെ. കെ. രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസ്സി വിൽസൺ, പോൾസൺ, വാർഡ് അംഗം വി.കെ. വിനീഷ് എന്നിവർ സംസാരിച്ചു. കൊടകര ബ്ലോക്ക് എ ഇ രോഹിത് മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബി ഡി ഒ നിഖിൽ നന്ദിയും പറഞ്ഞു.

Leave a Comment