പഞ്ചാബ് യൂണിവേഴ്‌സിറ്റി വിളിക്കുന്നു; ബിസിനസ് സ്‌കൂളില്‍ എംബിഎ

Written by Taniniram Desk

Published on:

ചണ്ഡിഗഡിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.എ, എം.ബി.എ (എന്‍ട്രപ്രണര്‍ഷിപ്പ്), എം.ബി.എ (ഇന്റര്‍നാഷണല്‍ ബിസിനസ്), എം.ബി.എ (ഹ്യൂമന്‍ റിസോഴ്‌സ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം അല്ലെങ്കില്‍ സി.എ/സി.എം.എ/സി.എസ് പ്രഫഷണല്‍ യോഗ്യതവുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐ.ഐ.എം കാറ്റ് സ്‌കോര്‍ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

എം.ബി.എ – 64 , എം.ബി.എ (എന്‍ട്രപ്രണര്‍ഷിപ്പ്) – 25, എം.ബി.എ (ഇന്റര്‍നാഷണല്‍ ബിസിനസ്)- 30, എം.ബി.എ (ഹ്യൂമന്‍ റിസോഴ്‌സ്) – 30 സീറ്റുകളാണ് ഒഴിവുകള്‍ ഉള്ളത്. വാര്‍ഷിക ഫീസ് 20,815 രൂപയാണ്. എം.ബി.എ (ഇ.പി) പ്രോഗ്രാമിന് വാര്‍ഷിക ട്യൂഷന്‍ ഫീസ് 1,12,635 രൂപയാണ് അടക്കേണ്ടത്. കാറ്റ് – 2023 സ്‌കോര്‍ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍.

Leave a Comment