ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള

Written by Taniniram Desk

Updated on:

ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

തിരുവനന്തപുരം: തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ 15 മുതൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം നടി മഞ്ജു വാര്യർ നിർവഹിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഓൺ ലൈനിലാണ് ഉദ്ഘാടനം നിർവഹിച്ചത്. ഫെഡറൽ ബാങ്കാണ് ജിഎസ്എഫ്കെയുടെ ബാങ്കിങ് പാർട്‌നർ. ഫെഡറൽ ബാങ്ക് വഴിയും www.gsfk.org എന്ന വെബ്സൈറ്റിലുടെയും ടിക്കറ്റുകൾ വാങ്ങാം.

എട്ടു മണിക്കുറോളം സമയമെടുത്ത് കണ്ടുതീർക്കേണ്ട ഫെസ്റ്റി വലിന്റെ ടിക്കറ്റ് നിരക്ക് മുതിർന്ന വർക്ക് 250 രൂപയും 18 വയസ്സിൽ താഴെയുള്ളവർക്ക് 150 രൂപയുമാണ്. രണ്ടുദിവസത്തേയ്ക്ക് യഥാക്രമം 400 രൂപയ്ക്കും 250 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യം. സ്കൂളിൽനിന്ന് വരുന്ന 30 പേരിൽ കുറയാത്ത വിദ്യാർഥി സംഘത്തിന് ഒരാൾക്ക് 100 രൂപ വീതമാണ് നിരക്ക്. സ്കൂ‌ൾ സംഘങ്ങൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള ഗ്രൂപ്പ് പാക്കേജായും
ടിക്കറ്റുകൾ ലഭിക്കും.

താമസ സൗകര്യവും ഭക്ഷണവുമടക്കം ഒരാൾക്കു മാത്രമായും ഫാമിലി പാക്കേജായും ടിക്കറ്റുകൾ ലഭ്യമാണ്. ഫെസ്റ്റിവലിലെ പ്രധാന ആകർഷണമായ നൈറ്റ് വാച്ചിന് ഒരു രാത്രി ടെൻ്റിൽ താമസവും ഭക്ഷണവും മുഴുവൻ ഫെസ്റ്റിവലും കാണാനുള്ള ടിക്കറ്റുമടക്കമുള്ള പാക്കേജുകളുമുണ്ട്.

Related News

Related News

Leave a Comment