Saturday, June 7, 2025

വൈ.എസ്.ആര്‍ ആയി വീണ്ടും മമ്മൂട്ടി.. ‘യാത്ര’ 2 ടീസര്‍ എത്തി

Must read

- Advertisement -

മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു ‘യാത്ര’. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ചിത്രം തെലുങ്കില്‍ സൂപ്പര്‍ ഹിറ്റാകുകയായിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്ത് ചിത്രം 2019 ലാണ് ഇറങ്ങിയത്.

എന്നാലിപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ‘യാത്ര 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘യാത്ര’ യുടെ രണ്ടാം ഭാഗത്തില്‍ പ്രമേയമാകുന്നത് വൈ.എസ്.ആറിന്റെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ്.

മമ്മൂട്ടിയുടെ മകനായും ജഗന്‍ റെഡ്ഡിയായും ചിത്രത്തില്‍ എത്തുന്നത് തമിഴ് നടന്‍ ജീവയാണ്. മമ്മൂട്ടി ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സന്തോഷ് നാരായണന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധിയാണ്. ത്രീം ആറ്റം ലീവ്‌സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത മാസം ഫെബ്രുവരി 8 നാണ് ചിത്രം റിലീസിനെത്തുന്നത്. ആദ്യ ഭാഗത്തെപ്പോലെ രണ്ടാം ഭാഗവും പ്രേക്ഷകപ്രീതി നേടുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

See also  മോഹന്‍ലാല്‍ ശബരിമലയില്‍ ഉഷപൂജ കഴിപ്പിച്ചത് മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണെങ്കില്‍ തെറ്റ്, അത് വിശ്വാസത്തിന് എതിരാണ്', നാസര്‍ ഫൈസി കൂടത്തായി ; വിവാദം അവസാനിക്കുന്നില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article