സംസ്ഥാന സ്കൂൾ കലോത്സവം; പോരാട്ടം കടുക്കുന്നു

Written by Taniniram Desk

Published on:

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിവസത്തിൽ പോരാട്ടം കടുക്കുന്നു. കലോത്സവത്തിന്‍റെ ആദ്യദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് നിലവലിൽ മുന്നിൽ നിൽക്കുന്നത്.തൊട്ടുപിന്നിൽ പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയുമുണ്ട്.

സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ വെള്ളിയാഴ്ച അറുപത് ഇനങ്ങളിലാണ് മത്സരം നടക്കാൻ പോകുന്നത്.ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകം എന്നിവയിൽ കടുത്ത മത്സരമാകും. ആദ്യദിനമായ വ്യാഴാഴ്ച തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്.

രണ്ടാം ദിനമായ വെള്ളിയാഴ്ച ഒപ്പന,നാടകം തുടങ്ങീ ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജനപങ്കാളിത്തവും കൂടും.അതെസമയം മത്സരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി.

കഴിഞ്ഞ ദിവസം ചില വേദികളിൾ മത്സരങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു.കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്താണ് പ്രധാന വേദി.

Related News

Related News

Leave a Comment