Sunday, April 6, 2025

ആശ്വാസ് വാടക വീട് പദ്ധതി ഉദ്ഘാടനം ആറിന്

Must read

- Advertisement -

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് പൂര്‍ത്തീകരിച്ച ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ആറിന് വൈകിട്ട് നാലിന് റവന്യൂ – ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷനാകും. രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയാകും.

മുളങ്കുന്നത്തുക്കാവ് ആശ്വാസ് വാടകവീട് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പി സുനീര്‍, റവന്യൂ – ഭവനനിര്‍മ്മാണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഹൗസിങ് കമ്മീഷണര്‍ ആന്‍ഡ് സെക്രട്ടറി രാഹുല്‍ കൃഷ്ണ ശര്‍മ, തദ്ദേശസ്ഥാപന പ്രതിനിധികള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

See also  വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണപ്പരുന്ത്‌, വിശേഷം അറിയാം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article